'പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ മറക്കുന്നു'; മന്ത്രിയുടെ സ്റ്റാഫിലെ ജമാ അത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണമെന്ന് എംഎസ്എഫ്

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്
Minister Shamsudheen
മന്ത്രി എൻ ഷംസുദ്ദീൻ
Edited By:
Updated on
1 min read

മലപ്പുറം: പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്. നിയമനം പിൻവലിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് ആണ് പ്രമേയം അവതരിപ്പിച്ചത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നുവെന്നും പ്രമേയത്തിൽ വിമർശിക്കുന്നു.

Minister Shamsudheen
വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കാത്തത് പ്രവർത്തകരിൽ കടുത്ത നിരാശയും വേദനയും സൃഷ്ടിച്ചിരിക്കുകയാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക്, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവിന് നിയമനം നൽകിയത് എം.എസ്.എഫ് പ്രവർത്തകരിൽ വലിയ മാനസിക പ്രയാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അർഹരായ പ്രവർത്തകർക്ക് മുൻഗണന നൽകുന്ന സമീപനം സ്വീകരിക്കണം. പല പ്രതികൂല സാഹചര്യത്തിലും പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലെത്തിച്ച യുവതലമുറയാണ് പാർട്ടിയുടെ ശക്തിയെന്നും എംഎസ്എഫ് ഓർമ്മപ്പെടുത്തുന്നു.

Minister Shamsudheen
തൃശൂരില്‍ വഴിയാത്രക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
Minister Shamsudheen
'സമത്വത്തിന് എതിര്, ലജ്ജാകരം'; ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി
Minister Shamsudheen
'അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലം..'
Summary

MSF demands withdrawal of Jamaat-e-Islami leader's appointment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

diya krishna
 Veer Savarkar
msf
J Mercykuttyamma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com