'സമത്വത്തിന് എതിര്, ലജ്ജാകരം'; ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

'ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും ദളിത് സമൂഹത്തിന്റെ സംഭാവനകളെ തുടച്ചു നീക്കാൻ കഴിയില്ല'
Chief Minister VD Satheesan condemns caste discrimination against Mallikarjun Kharge
VD Satheesan, Mallikarjun Kharge
Updated on
1 min read

തിരുവനന്തപുരം: എഐസിസി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബിജെപി പ്രവർത്തകർ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ഈ സംഭവം ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണ്.

ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തത്.

Chief Minister VD Satheesan condemns caste discrimination against Mallikarjun Kharge
'അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലം..'

ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും അവരുടെ സംഭാവനകളെ തുടച്ചു നീക്കാൻ കഴിയില്ല. കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Chief Minister VD Satheesan condemns caste discrimination against Mallikarjun Kharge
വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി
Chief Minister VD Satheesan condemns caste discrimination against Mallikarjun Kharge
സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
Summary

Chief Minister VD Satheesan condemns caste discrimination against Mallikarjun Kharge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com