നിമിഷപ്രിയ ( Nimisha Priya )  ഫയൽ
Kerala

കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തി, നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചു വിടുന്നു?

നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആലോചന. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ തീരുമാനം.

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്.

നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികള്‍ പറയുന്നു.

The Save Nimishapriya Action Council is an organization formed to free Nimishapriya, who is on death row in Yemen and awaiting release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT