ദിവ്യ പോസ്റ്റ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം
Kerala

'വെറുതെ ഒരു ഭാര്യ അല്ല';സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്

ഈ പോസ്റ്റിന് താഴെയും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പരോക്ഷ മറുപടിയുമായി വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥനൊപ്പമുള്ള ചിത്രം വെറുതെ ഒരു ഭാര്യ അല്ലെന്നുള്ള തലക്കെട്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോസ്റ്റിന് താഴെയും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വെറുതെ ആണേലും അല്ലേലും ശബരിക്ക് കൊള്ളാം. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ സംഭാവന മറന്ന് പിണറായിയെ സുഖിപ്പിച്ചാല്‍ വിമര്‍ശനം ഉണ്ടാകും. അത് ഏത് ഐഎഎസ് ആണേലും ശരി...എന്നാണ് ഒരു കമന്റ്. ഭര്‍ത്താവ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടു തന്നെ ഭാര്യയും അതേ നിലപാടില്‍ തന്നെ നില്‍ക്കണമെന്നു ശരയില്ലെന്നാണ് മറ്റൊരു പ്രതികരണം. കമന്റുകള്‍ നിറഞ്ഞതോടെ കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിരിക്കുകയാണ് ദിവ്യ.

കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായ ഡോ. പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ധാരണാപിശകുകള്‍ സംഭവിക്കുന്നതെന്നാണ് സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം