Kerala

വ്യക്തമായ ആരോ​ഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ഒഴിഞ്ഞു മാറരുത്; സിഎം രവീന്ദ്രനോട് സിപിഎം; ഇഡി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

വ്യക്തമായ ആരോ​ഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ഒഴിഞ്ഞു മാറരുത്; സിഎം രവീന്ദ്രനോട് സിപിഎം; ഇഡി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ആശുപത്രി വിട്ട സാഹചര്യത്തിൽ രവീന്ദ്രന് ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർ‍ട്ടുകൾ. 

വ്യക്തമായ ആരോഗ്യ പ്രശ്നമില്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് സിഎം രവീന്ദ്രനോട് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങൾക്കിടിയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു. 

സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് സിഎം രവീന്ദ്രൻ ഉച്ചയോടെ ആശുപത്രി വിട്ടത്. ഫിസിയോതെറാപ്പിയും വിശ്രമവും മതിയെന്നാണ് ഡോക്ടർമാകർ നൽകിയ നിർദ്ദേശം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി