സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍  smonline
Kerala

'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല', കണ്ണൂരില്‍ സുധാകരനായി ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും; കോണ്‍ഗ്രസ് പുകയുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.

'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളത്. നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. പാല, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പ്രദേശങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോര്‍ഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലും സുധാകരന് അനുകൂലമായി ബോര്‍ഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

SCROLL FOR NEXT