alcohol പ്രതീകാത്മക ചിത്രം
Kerala

മദ്യം ഡ്രൈവിങ്ങിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നറിയാമോ?; വിശദീകരിച്ച് കേരള പൊലീസ്

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. മദ്യം ഡ്രൈവിങ്ങിനെ ബാധിക്കും എന്നത് കൊണ്ടാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയത്. മദ്യം ഡ്രൈവിങ്ങിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നറിയാമോ? ഇക്കാര്യം വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

'കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു. അമിതമായ ആത്മവിശ്വാസവും അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.'- കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

മദ്യം സഞ്ചരിക്കുമ്പോള്‍ നമ്മള്‍ സഞ്ചരിച്ചാല്‍ ?

ശീലം കൊണ്ടാര്‍ജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.

1. കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു.

2. അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.

3. എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വര്‍ധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാന്‍ കഴിവ് നഷ്ടപ്പെടുന്നു.

4. ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു.

Do you know how alcohol affects driving?; Kerala Police explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും, അമ്മയുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

ഉരുളക്കിഴങ്ങ് അഴുകുകയോ മുളയ്ക്കുകയോ ഇല്ല, ഫ്രഷ് ആയിരിക്കാൻ ചില ടിപ്സ്

'നീ നടനാകേണ്ടവനാണ്, ലോകമറിയുന്ന താരമാകും'; കൂട്ടുകാരനായി തന്റെ ശമ്പളം മാറ്റിവച്ച ബസ് ഡ്രൈവര്‍; രജനിയുടെ 'ബാലന്‍'

'കളിച്ച് തെളിയിച്ച ഓപ്പണര്‍, സഞ്ജു എന്തു തെറ്റു ചെയ്തു?'

'എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്'; ജഡ്ജിയുടെ മുന്നറിയിപ്പ്

SCROLL FOR NEXT