Doctor and BDS student arrested for Drug trafficking 
Kerala

ലഹരിയുമായി ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും പിടിയില്‍; പുതുവര്‍ഷ പുലരിയില്‍ വന്‍ലഹരിവേട്ട

പുതുവര്‍ഷ പുലരിയില്‍ തലസ്ഥാനത്ത് നടന്ന വന്‍ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ എംഡിഎംഎയുമായി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ തലസ്ഥാനത്ത് നടന്ന വന്‍ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ എംഡിഎംഎയുമായി പിടിയില്‍. പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞാണ് പിടികൂടിയത്. പിടിയിലായവരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയടക്കം രണ്ട് യുവതികളും ഒരു ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു.

കണിയാപുരത്താണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിഘ്‌നേഷ്, ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന, അസീം, അവിനാശ്, അജിത്, അന്‍സിയ, ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി പിടികൂടിയത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നേരത്തെ തന്നെ ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ഡാന്‍സാഫ് സംഘം പറയുന്നു.

ഇവര്‍ റോഡില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊലീസ് കൈ കാണിച്ചിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതിരുന്ന സംഘം, പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് ആണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണത്തില്‍ ഇവര്‍ കണിയാപുരത്തെ വാടകവീട്ടില്‍ ഉണ്ടെന്ന് ഡാന്‍സാഫ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിച്ചിരുന്നത്. ഇവരില്‍ നിന്ന് കഞ്ചാവും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. പ്രൊഫഷണലുകള്‍ക്ക് ലഹരി എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്നും പൊലീസ് പറയുന്നു.

Doctor and BDS student arrested for Drug trafficking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

സിഗരറ്റിന്റെയും പാന്‍ മസാലയുടെയും വില കുത്തനെ വര്‍ധിക്കും; ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍, കാരണമിത്

മനോഹരമായ പുരികത്തിന് ഇതാ ചില ടിപ്സുകൾ

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ അവസരം; 60,000 രൂപ ശമ്പളം

റൈസ് ഇല്ലാതെ ബിരിയാണി! ഡയറ്റ് നോക്കുന്നവർക്ക് കണ്ണുംപൂട്ടി കഴിക്കാം

SCROLL FOR NEXT