doctor attack case പ്രതീകാത്മക ചിത്രം
Kerala

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വച്ച് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വച്ച് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തിന് സര്‍ജറി ചെയ്തിരുന്നു. ഡോക്ടര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയുടെ പിതാവ് ആനപ്പാറപൊയില്‍ സനൂപാണ് (40) ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ഡോ.വിപിനെ തലയില്‍ കൊടുവാള്‍ കൊണ്ട് വെട്ടിയത്. മകള്‍ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സനൂപിന്റെ പ്രകോപനം. സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇതിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.

അതേസമയം, ആക്രമണത്തില്‍ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ശനിയാഴ്ച പിന്‍വലിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസറും കലക്ടറും കെജിഎംഒഎ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും വരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

doctor attack case: Dr. TP Vipin, who was injured at Thamarassery Taluk Hospital, has been discharged from the hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT