ഐഎംഎ ഭാരവാഹികള്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട് 
Kerala

ആശുപത്രി സംരക്ഷണ നിയമം എന്ന് വരുമെന്ന് ഉറപ്പുനല്‍കണം, ആവശ്യം അംഗീകരിക്കുന്നതുവരെ ഡോക്ടര്‍മാരുടെ സമരം തുടരും: ഐഎംഎ 

എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം. ഓര്‍ഡിനന്‍സിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടന്‍ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുള്‍ഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി സംരക്ഷണ നിയമം അടക്കം വിവിധ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചതായി അറിഞ്ഞു. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും സുള്‍ഫി നൂഹു പറഞ്ഞു.


ആശുപത്രികളെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സോണുകളായി പ്രഖ്യാപിക്കുക, ക്യാമറ അടക്കം സുരക്ഷാ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക, വന്ദനയുടെ മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുക, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങളെന്നും സുള്‍ഫി നൂഹു വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍