നായയെ കാറില്‍ കെട്ടിവലിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

കണ്ണില്ലാത്ത ക്രൂരത; കോട്ടയത്ത് നായയെ ഓടുന്ന കാറില്‍ കെട്ടിവലിച്ചു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം അയര്‍ക്കുന്നത്താണ് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നായയോട് വീണ്ടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്താണ് നായയെ കാറില്‍ കെട്ടിവലിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അടുത്തകാലത്തായി നായ്ക്കളോടുള്ള ക്രൂരത പതിവായിരിക്കുകയാണ്. കോട്ടയം അയര്‍ക്കുന്നത്തെ റോഡിലൂടെ ഞായറാഴ്ച രാവിലെയാണ് നായയെ കാറില്‍ കെട്ടിവലിച്ചത്. ചേന്നാമറ്റം വായനശാലയിലെ സിസി ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രാവിലെ പ്രദേശത്തുകൂടി കാറില്‍ നായയെ കെട്ടിവലിച്ചതായി നാട്ടുകാരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ടോമി ചക്കുപാറയാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ എടുത്തത്.

വാരാന്ത്യലോക്ക് ഡൗണ്‍ ആയതിനാല്‍ ഞായറാഴ്ച റോഡില്‍ ആരും ഉണ്ടാകില്ലെന്ന് കരുതിയാവണം നായയെ കാറില്‍ കെട്ടിയിട്ട് വലിക്കാനുള്ള തീരുമാനം. എന്നാല്‍ നായയെ വലിച്ചുകൊണ്ടുപോയ കാറിന്റെ നമ്പറും ഉടമയെയും കണ്ടെത്താനായിട്ടില്ല. അതിനായി പ്രദേശത്തെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് ടോമി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT