ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ആലുവയില്‍ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത, നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി; അന്വേഷണം 

ആലുവയില്‍ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാര്‍ ബൈക്ക് തടയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുട്ടത്ത് ദേശീയപാതയിലാണ് സംഭവം. ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും ഇടപെടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബൈക്ക് യാത്രക്കാരനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT