ചിത്രം: ഫെയ്സ്ബുക്ക് 
Kerala

ഡോളർ കടത്തിയ കേസ്; സംസ്ഥാന ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഡോളർ കടത്തിയ കേസ്; സംസ്ഥാന ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖ് ഇന്ന് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായേക്കും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് ഷൈൻ ഹഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ഷൈൻ എ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിൽ ഖാലിദിനെതിരെ കസ്റ്റംസ് അന്വേഷണം തുടരുന്നുണ്ട്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ ഷൈൻ എ ഹക്കുമായുള്ള ബന്ധത്തിൻറെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ​ഗവൺമെന്റിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽകില്ലെന്നുമാണ് ശിവശങ്കറിൻറെ വാദം. ഇതോടൊപ്പം കേസിൽ സ്വഭാവിക ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജിയും കോടതിയ്ക്ക് മുൻപിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍