Nedumkanadam Murder വീഡിയോ ദൃശ്യത്തിൽ നിന്ന്
Kerala

നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം?; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി, റെജി എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവം ഇരട്ട കൊലപാതകമാണെന്ന് സംശയമുണ്ട്.

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്. പാന്റിട്ട നിലയില്‍ കാലിന്റെ ഒരു ഭാഗമാണ് കണ്ടെടുത്തിട്ടുള്ളത്.

എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത് മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തിയത്.

Double murder in Nedumkandam?, remains found buried in the house compound

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

പൂനെ ഫലവും പോസിറ്റീവ്; നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കൊലപാതകശ്രമത്തിന് തെളിവില്ലെന്ന് പൊലീസ്

പാനൂരിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

'ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല; താല്പര്യമില്ലാഞ്ഞിട്ടും അത്തരം കാര്യങ്ങൾക്ക് നിന്നു കൊടുക്കാറുണ്ട്'

SCROLL FOR NEXT