ഡോ. പി ബാലശങ്കർ മന്നത്ത് 
Kerala

ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു

തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം ഡയറക്ടറായിരുന്നു. സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സ് സീനിയർ ഫെലോയും ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകനും നിർമാതാവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ എഡിറ്ററുമായ ഡോ. പി ബാലശങ്കർ മന്നത്ത് അന്തരിച്ചു. മന്നത്ത് പദ്മനാഭന്റെ കൊച്ചുമകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പുളിമൂട് അബംജവിലാസം റോഡ് പിആർഎസ് കൃഷ്ണയിലായിരുന്നു താമസം.

തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം ഡയറക്ടറായിരുന്നു. സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സ് സീനിയർ ഫെലോയും ആയിരുന്നു.

സംഗീത സംവിധായകനും എആർ റഹ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റിയുമായ മകൻ സച്ചിൻ ശങ്കർ മന്നത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുട്ടികൾക്കായി നിർമിച്ച സ്നേഹഗോപുരം, ഉണർവ് എന്നിവയടക്കം 25ലേറെ ഹ്രസ്വ ചിത്രങ്ങളുടെ നിർമാണവും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർ കൂടിയായ ഡോ. ബാലശങ്കർ സൂക്ഷ്മ പുഷ്പങ്ങളുടെ പ്രത്യേക ചിത്രീകരണവും പ്രദർശവും നടത്തിയിട്ടുണ്ട്. ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം അതുസംബന്ധിച്ച കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളം തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു.

ഭാര്യ: പ്രൊഫ. സരളാദേവി (റിട്ട. പ്രൊഫ. എൻഎസ്എസ് കോളജ്, നീറമൺകര). ഐടി വിദഗ്‌ധ രീതിശങ്കർ മന്നത്ത് (യുകെ.) മകളാണ്. മരുമക്കൾ: നിവേദിത സച്ചിൻ, ഹരീഷ് ഗോപാലകൃഷ്ണൻ (യുകെ). സംസ്കാരം ഇന്ന് വൈകീട്ട്‌ നാലിന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT