Kerala

മാർത്തോമ സഭ പരമാധ്യക്ഷനായി ഡോ ഗീവർഗീസ് മാർ തിയഡോഷ്യസ് ഇന്ന് ചുമതലയേൽക്കും

മാർത്തോമ സഭയുടെ 22-ാമത് പരമാധ്യക്ഷനാണ് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാർത്തോമ സഭയുടെ പരമാധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് ഇന്ന് ചുമതലയേൽക്കും. കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്. മാർത്തോമ സഭയുടെ 22-ാമത് പരമാധ്യക്ഷനാണ് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്. 

തിരുവല്ല പുലാത്തീൻ ചർച്ചിലെ അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകൾ നടക്കുക. എട്ട് മണി മുതലാണ് വിശുദ്ധ കുർബാന. പതിനൊന്ന് മണി മുതൽ അനുമോദന സമ്മേളനം. വിവിധ സാമുദായിക സാമൂഹിക രാഷ്ട്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT