

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) പ്രോജക്ട് ഫെലോ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഒക്ടോബർ 12ന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യത: ഫസ്റ്റ് ക്ലാസ്സ് M.Sc (Basic/Applied Sciences) അല്ലെങ്കിൽ B.Tech അല്ലെങ്കിൽ MCA.
അധിക യോഗ്യതകൾ : ഐപിആർ (Intellectual Property Rights - IPR) വിഷയത്തിൽ പിജി ഡിപ്ലോമ/സർട്ടിഫിക്കേഷൻ കോഴ്സ് അല്ലെങ്കിൽ ഈ മേഖലയിൽ 1 വർഷത്തെ പ്രവൃത്തിപരിചയം.
പേറ്റന്റ് സാധ്യതകൾ കണ്ടെത്തുന്നതിനുള്ള 'Prior Art Search', ട്രേഡ്മാർക്ക് സെർച്ച് എന്നിവ നടത്തുക.
സംസ്ഥാനത്തുടനീളം ഐപിആർ ബോധവൽക്കരണ പരിപാടികൾ, എക്സിബിഷനുകൾ, പേറ്റന്റ് ക്ലിനിക്കുകൾ എന്നിവ സംഘടിപ്പിക്കുക.
പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി കേരളത്തിനകത്ത് യാത്ര ചെയ്യേണ്ടി വരും.
അഭിമുഖം ഒക്ടോബർ 12ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ പട്ടത്തുള്ള KSCSTE ശാസ്ത്ര ഭവനിലാണ് നടക്കുക. ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 10.30ന് മുമ്പ് എത്തണം. വൈകി എത്തുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://kscste.kerala.gov.in/storage/2026/09/Notification_Project-fellow_IPRICK_sep26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates