ഡോ. കാര്‍ത്തികേയന്‍, വാസുകി/ ഫയല്‍ 
Kerala

ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഒഎസ്ഡി; വാസുകി ലാന്റ് റവന്യൂ കമ്മീഷണര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. 

ആസൂത്രണ സാമ്പത്തിക കാര്യം (നവകേരള നിര്‍മാണം), സ്‌റ്റോര്‍ പര്‍ച്ചേസ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി,  റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ഡോ. എസ് കാര്‍ത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചു. ദേശീയാരോഗ്യ മിഷന്‍ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. വിദ്യാഭ്യാസ അവധി കഴിഞ്ഞ് തിരിച്ചെത്തിയെ  കെ വാസുകിയാണ് പുതിയ ലാന്റ് റവന്യൂ കമ്മീഷണര്‍.  ദുരന്തനിവാരണ കമീഷണറുടെയും ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതി സംസ്ഥാന മാനേജരുടെയും അധിക ചുമതലയുണ്ട്. 

ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. നിലവിലെ അധിക ചുമതലകള്‍ തുടരും. എച്ച് ദിനേശന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. എ ഷിബുവിന് കയര്‍ വികസനവകുപ്പ് ഡയറക്ടറായി നിയമിച്ചു. ആസിഫ് കെ യൂസഫിനെ മില്‍മ ഡയറക്ടറാക്കി. പ്രമോജ് ശങ്കറിന് സംസ്ഥാന ഗതാഗത പദ്ധതി ഡയറക്ടറുടെ അധിക ചുമതല നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT