K SOTTO 
Kerala

‘ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു’; കെ സോട്ടോയിൽ നിന്ന് രാജിവെച്ച് ഡോ. മോഹൻദാസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മോധാവി ഡോ. മോഹന്‍ദാസ് കെ സോട്ടോയില്‍ നിന്ന് രാജിവച്ചു. കെ സോട്ടോ സൗത്ത് നോഡല്‍ ഓഫീസര്‍ ആയിരുന്നു മോഹന്‍ദാസ്. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയാണ് കെ സോട്ടോ.

അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്‌ക്കെതിരെ ഡോ മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ വിശദീകരണം തേടി ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്മോ നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.

വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നുവെന്നാണ് ഡോ. മോഹന്‍ദാസ് കെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലീകാവകാശമാണെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഡോ മോഹന്‍ദാസ് കുറിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്റോളജി വിഭാഗം മേധാവിയാണ് ഡോ. മോഹൻദാസ്. അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ഡോ. മോഹൻദാസ് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കെ. സോട്ടോ പരാജയമാണെന്ന് വ്യക്തമാക്കി ഡോ. മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിട്ടത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പിൻവലിച്ചിരുന്നു.

Dr. Mohan Das resigns from K SOTTO

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

'ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും'

തിരുവനന്തപുരം ഒളിംപിക്‌സ് വേദിയാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രിക വോട്ടിന് വേണ്ടി: മന്ത്രി വി ശിവന്‍കുട്ടി

വിവരാവകാശ നിയമം പഠിക്കാൻ അവസരം, ഓണ്‍ലൈന്‍ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നു; സ്ഥിരീകരിച്ച് കേന്ദ്രം

SCROLL FOR NEXT