ഫയല്‍ ചിത്രം 
Kerala

ഡോ. രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍

നഗരകാര്യ ഡയറക്ടറായി തൃശൂര്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയനെ നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഗരകാര്യ ഡയറക്ടര്‍ ഡോ. രേണുരാജിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ എ അലക്‌സാണ്ടര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ദേവികുളം മുന്‍ സബ് കളക്ടറായ രേണുരാജ് എംബിബിഎസ് ബിരുദധാരിയാണ്. 

ഐഎഎസ് രണ്ടാം റാങ്കോടെയാണ് പാസ്സായത്. മാര്‍ച്ച് രണ്ടിന് രേണുരാജ് ചുമതലയേല്‍ക്കും. രേണു രാജിന് പകരം നഗരകാര്യ ഡയറക്ടറായി തൃശൂര്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയനെ നിയമിച്ചു. 

അമൃത് മിഷന്‍ ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിന് നല്‍കി. ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ വിരമിക്കുന്ന ഒഴിവിലേക്ക്, അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന വയനാട് മുന്‍ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ നിയമിച്ചു.

ടിക്കാറാം മീണ  വിരമിക്കുന്നു

മുന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറും നിലവില്‍ ആസൂത്രണ, സാമ്പത്തിക കാര്യ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിക്കാറാം മീണയും ഈ മാസം 28 ന് വിരമിക്കുകയാണ്. 

ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റേയും ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃ കാര്യ വകുപ്പിന്റേയും ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടേയും ചുമതല അതത് വകുപ്പുകളില്‍ മീണയുടെ തൊട്ടുതാഴെയുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍ക്കാലികമായി കൈമാറും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

SCROLL FOR NEXT