ഡോ.ഷാഹിന 
Kerala

നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ലോക കേരള സഭ അംഗം; ഡോ. ഷാഹിന അബ്ദുള്ള അന്തരിച്ചു

കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെതര്‍ലന്‍ഡ്‌സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു.

വിപുലമായ സൗഹൃദസമ്പത്തിന് ഉടമയായിരുന്ന ഷാഹിന വിവിധ മേഖലകളിലെ ലോക മലയാളികള്‍ക്കിടയില്‍ വലിയ സ്വാധീനശേഷിയായിരുന്നു. ഭൗമ രാഷ്ട്രീയം, സാംസ്‌കാരിക പഠനം, ഫുട്‌ബോള്‍, എന്നിങ്ങനെ നിരവധി മേഖലകളില്‍ ഷാഹിന നിലയ്ക്കാത്ത അറിവന്വേഷണങ്ങള്‍ നടത്തി. കൊടുങ്ങല്ലൂര്‍, കരൂപടന്ന പള്ളി ഖബര്‍ സ്ഥാനില്‍ രാത്രി 8 മണിയോടെ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. ഷാഹിനയുടെ നിര്യാണത്തില്‍ ലോക കേരള സഭ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Dr. Shahina Abdullah, a Netherlands-based Malayali known for her active social media presence and a member of the Loka Kerala Sabha, has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT