കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങള്‍ 
Kerala

കൗണ്‍സില്‍ ഹാളില്‍ കിടന്ന് ബിജെപി പ്രതിഷേധം;  മറികടന്ന് മേയര്‍ ഡയസില്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍

പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ അടക്കമുള്ള ആളുകള്‍ ഹാളില്‍ പ്രവേശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍  യോഗത്തിന് ബിജെപി കൗണ്‍സിലര്‍മാര്‍ ഹാളില്‍  കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ അടക്കമുള്ള ആളുകള്‍ ഹാളില്‍ പ്രവേശിച്ചു. കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.

കൗണ്‍സില്‍ യോഗം അവസാനിച്ച് സഭ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസമായി കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധസമരം നടത്തുകയാണ്. മേയര്‍ കടന്നുവരുന്ന വഴിയിലും പ്രതിഷേധക്കാര്‍ കിടന്നതോടെ ഇവരെ മറികടന്നാണ് ് ഡയസിലെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചത്.

അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സഭയ്ക്കകത്ത്് നികുതിതട്ടിപ്പിനെതിരെ പ്രതീകാത്മകസമരമാണ് സംഘടിപ്പിച്ചത്. പെട്ടന്ന് തന്നെ കൗണ്‍സില്‍ യോഗം അവസാനിപ്പിക്കയും ചെയ്തു. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രതിപക്ഷ സമരത്തിനെതിരെ പ്രമേയം പാസാക്കിയ ശേഷം യോഗം പിരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT