പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് 10 മണിയോടെ ജലവിതരണം പുന:സ്ഥാപിക്കും; നാളെയും ചില മേഖലകളിൽ കുടിവെള്ളം മുടങ്ങും

രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ - വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെ, ചില സാങ്കേതിക കാരണങ്ങളാൽ അരുവിക്കര 72 എംഎൽ‍ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.

പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം വാർഡുകളിലാണ് ജലവിതരണം തടസപ്പെടുന്നത്. കു​ര്യാ​ത്തി സെ​ക്​​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന 700 എം.​എം പൈ​പ്പ് ലൈ​നു​ക​ളി​ൽ ഇ​ന്റ​ർ​ക​ണ​ക്​​ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​​ഴ്ച രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ ഈ ​മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണം ത​ടസ​പ്പെ​ടും.

കു​ര്യാ​ത്തി, ശ്രീ​ക​ണ്ഠേ​ശ്വ​രം, ചാ​ല, വ​ലി​യ​ശാ​ല, മ​ണ​ക്കാ​ട്, ശ്രീ​വ​രാ​ഹം, പെ​രു​ന്താ​ന്നി, പാ​ൽ​ക്കു​ള​ങ്ങ​ര, ചാ​ക്ക, ഫോ​ർ​ട്ട്, വ​ള്ള​ക്ക​ട​വ്, ക​മ​ലേ​ശ്വ​രം, അ​മ്പ​ല​ത്ത​റ, വ​ലി​യ​തു​റ, ത​മ്പാ​നൂ​ർ, ശം​ഖു​മു​ഖം, കളി​പ്പാ​ൻ​കു​ളം, ആ​റ്റു​കാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT