പൊലീസ് സംഘം പരിശോധന നടത്തുന്നു/ ടിവി ദൃശ്യം 
Kerala

കോട്ടയത്ത് യുവാവിനെ കൊന്നു വീടിനുള്ളില്‍ കുഴിച്ചിട്ടു?; തറ തുരന്നു പരിശോധിക്കാന്‍ പൊലീസ്

യുവാവിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ടതായി സംശയം. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടതായാണ് പൊലീസിന് സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് വീടിന്റെ തറ പൊളിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. 

കാണാതായ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ (40) കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകമാണെന്ന സൂചന പൊലീസിന് ലഭിച്ചത്. 

ബിന്ദുകുമാറിന്റെ ബന്ധുവിന്റെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിനുള്ളില്‍ സമീപകാലത്തായി ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സംശയദുരീകരണത്തിനായി പൊലീസ് വീടിന്റെ തറ തുരന്ന് പരിശോധന നടത്തുക. ചങ്ങനാശ്ശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് പരിശോധന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT