കൊക്കയിലേയ്ക്ക് മറിഞ്ഞ ടെമ്പോ ട്രാവലര്‍  samakalikamalayalam
Kerala

ഡ്രൈവര്‍ക്ക് അപസ്മാരം, ടെമ്പോ ട്രാവലര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആനമല റോഡില്‍ പത്തടിപാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.

കുഴല്‍മന്ദം മന്ദീരാദ് വീട്ടില്‍ ബിന്ദുജ(36), ഇവരുടെ മകന്‍ അന്‍വേദ്(4), വടക്കുംതറ കളരിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(52), പാലക്കാട് മലയത്ത് വീട്ടില്‍ സരിത(44), ഇവരുടെ മകള്‍ ചാരുനേത്ര(12), പാലക്കാട് അല്‍ഹിലാല്‍ വീട്ടില്‍ മുഫിയ ബീവി(40), ഡ്രൈവര്‍ കൊട്ടേക്കാട്ട് സ്വദേശി വരുണ്‍(35)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആനമല റോഡില്‍ പത്തടിപാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.

പാലക്കാട് നിന്നും പൊള്ളാച്ചി വഴിയാണ് സംഘം വന്നത്. പത്തടിപാലത്തിന് സമീപത്ത് വച്ച് ഡ്രൈവര്‍ വരുണിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും നിയന്ത്രണംവിട്ട് വാഹനം 15 അടിയോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. വനംവകുപ്പ്, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Driver suffers from epilepsy, Tempo Traveler overturns into Kokka; 7 injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

'ഒന്നാമതെ ഞാൻ ദേഷ്യത്തിലായിരുന്നു, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് കാറിൽ‌ ഒറ്റയിടി; എന്റെ ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ് അത്'

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, ആരോ​ഗ്യത്തിന് നല്ലതല്ല

'വെള്ളമടിച്ചാല്‍ പ്രഭാസ് ആണെന്ന് തോന്നും'; മുഖത്ത് നോക്കി നശിച്ചുപോകുമെന്ന് പറഞ്ഞിട്ടുണ്ട്; മദ്യപാനം നിര്‍ത്തിയതിനെപ്പറ്റി അജു

SCROLL FOR NEXT