ചട്ടങ്ങൾ പാലിച്ച് ഓവർടേക്കിങ് നടത്തിയില്ലെങ്കിൽ അപകടമെന്ന് മുന്നറിയിപ്പ്  സ്ക്രീൻഷോട്ട്
Kerala

'ജസ്റ്റ് റിമംബർ ദാറ്റ്', വാഹനങ്ങളെ മറികടക്കാം മറിച്ചിടാതെ; മാർ​ഗനിർദേശവുമായി മോട്ടോർ വാഹനവകുപ്പ്- വിഡിയോ

ചട്ടങ്ങൾ പാലിച്ച് ഓവർടേക്കിങ് നടത്തിയില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓവർ ടേക്കിങ് റോഡിലെ സ്ഥിരം കാഴ്ചയാണ്. ചട്ടങ്ങൾ പാലിച്ച് ഓവർടേക്കിങ് നടത്തിയില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി. എത്ര അത്യാവശ്യമെങ്കിലും സുരക്ഷിതമായി, ലെയിൻ ട്രാഫിക് ചട്ടങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിച്ചു ശീലിക്കുക. വലതുവശത്തെ ട്രാക്ക് മറികടക്കാൻ മാത്രം ഉപയോഗിക്കുക. അത്യാവശ്യ യാത്രയല്ലെങ്കിൽ ഇടതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കാനും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ മാർ​ഗനിർദേശം നൽകി.

ഒരു ഇരുചക്രവാഹന യാത്രക്കാരൻ മറ്റു വാഹനയാത്രക്കാരുടെ വീഴ്ച മൂലം അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മോട്ടോർ വാഹനവകുപ്പ് മാർ​ഗനിർദേശം നൽകിയത്. അത്യാവശ്യക്കാർക്ക് വലതുവശത്തുകൂടെ സുരക്ഷിതമായി കടന്നുപോകാൻ വഴി നൽകി വാഹനം ഓടിക്കാൻ ശീലിക്കുക. ലെയിൻ മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ മുൻകൂറായി ഇടാനും ഉടനെ ഓഫാക്കാനും മറക്കാതിരിക്കുക. ഇരുചക്ര വാഹനയാത്രക്കാർ, സ്വന്തം പരിമിതിയും പരിധിയും അപകടസാദ്ധ്യതയും മനസ്സിലാക്കി, വലതുട്രാക്കിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇരുചക്രവാഹനങ്ങൾ ഇടതുട്രാക്കിൻ്റെ പരമാവധി ഇടതുവശം ചേർന്ന് മാത്രം ഓടിക്കുക. വരികളുടെ പരിധി സൂചിപ്പിക്കുന്ന ഇടവിട്ട LINE അഥവാ വരകൾക്ക് ചേർന്നുള്ള യാത്രയും പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

മറികടക്കാം മറിച്ചിടാതെ

ദൃശ്യത്തിൽ കാണുന്ന തരത്തിലുള്ള മറികടക്കൽ ഇന്നൊരു സ്ഥിരം കാഴ്ചയാണ് ; ബഹുനിരപാതകളിൽ പുതിയൊരു ശീലവുമാണ്

റോഡിലെ, SOLO ബോഡിക്കാരായ 'കുഞ്ഞന്മാരേ'പ്പറ്റിയും ഒരു കരുതൽ എപ്പോഴുമുണ്ടാകണം. ഈ ടെയിൽഗേറ്റിംഗും ഇത്തരത്തിലുള്ള ഓവർടേക്കിംഗും അത്യന്തം അപകടകരം തന്നെ

ഇരുചക്രയാത്രക്കാരൻ ഒറ്റയ്ക്കായതിനാലും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നതിനാലും മാത്രം ഒരു ജീവഹാനി ഒഴിവായി......!!

എത്ര അത്യാവശ്യമെങ്കിലും സുരക്ഷിതമായി, ലെയിൻ ട്രാഫിക് (LANE TRAFFIC) ചട്ടങ്ങൾ പാലിച്ചു മാത്രം ഓടിച്ചു ശീലിക്കുക

വലതുവശത്തെ ട്രാക്ക് മറികടക്കാൻ മാത്രം ഉപയോഗിക്കുക

അത്യാവശ്യ യാത്രയല്ലെങ്കിൽ ഇടതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കുക

അത്യാവശ്യക്കാർക്ക് വലതുവശത്തുകൂടെ സുരക്ഷിതമായി കടന്നുപോകാൻ വഴി നൽകി വാഹനം ഓടിക്കാൻ ശീലിക്കുക

ലെയിൻ മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ മുൻകൂറായി ഇടാനും ഉടനെ ഓഫാക്കാനും മറക്കാതിരിക്കുക

ഇരുചക്ര വാഹനയാത്രക്കാർ, സ്വന്തം പരിമിതിയും പരിധിയും അപകടസാദ്ധ്യതയും മനസ്സിലാക്കി, വലതുട്രാക്കിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക

ഇരുചക്രവാഹനങ്ങൾ ഇടതുട്രാക്കിൻ്റെ പരമാവധി ഇടതുവശം ചേർന്ന് മാത്രം ഓടിക്കുക

LANE അഥവാ വരികളുടെ പരിധി സൂചിപ്പിക്കുന്ന ഇടവിട്ട LINE അഥവാ വരകകൾക്ക് ചേർന്നുള്ള യാത്രയും പൂർണ്ണമായും ഒഴിവാക്കുക

നമ്മുടെ ദേശീയപാത നാലുവരി ആറുവരിപാതകളായി സംസ്ഥാനത്തുടനീളം പൂർത്തിയായി വരുന്നു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവ്വീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ്

ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിരപാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം

ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു.

സ്പേസ് കുഷൻ അഥവാ സുരക്ഷിത അകലം മുന്നിലേയ്ക്ക് മാത്രമല്ല വശങ്ങളിലേയ്ക്കും ശീലിച്ച് ഓടിച്ചാൽ മാത്രമേ അതിവേഗയാത്രകൾ സുരക്ഷിതവും സുഗമവും ആവുകയുള്ളു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT