പ്രതീകാത്മക ചിത്രം 
Kerala

കായംകുളത്ത് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം എന്‍ടിപിസിക്ക്  സമീപം കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.  

ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളുടെ മൃതദേഹം ഇന്നലെ തന്നെ കിട്ടിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (14) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

കായലിൽ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻഡിപിസി യുടെ സോളാർ പാനൽ കാണാൻ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പിന്നീട്  കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

SCROLL FOR NEXT