അസ്കർ അലി 
Kerala

രഹസ്യവിവരം കിട്ടി, വീട്ടിൽ നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരൻ പിടിയിൽ

എംഡിഎംഎ ഉൾപ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ഉപ്പളയിൽ വൻ മയക്കുമരുന്നു വേട്ട. എംഡിഎംഎ ഉൾപ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്കർ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

അസ്കർ അലിയുടെ വീട്ടിൽ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീൻ ഗഞ്ച: 640 ഗ്രാം, കോക്കെയ്ൻ: 96.96 ഗ്രാം, കാപ്‌സ്യൂളുകൾ 30 എണ്ണം എന്നിവയും പിടികൂടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തൽക്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലെന്നും പൊലിസ് മേധാവി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT