പ്രതികളെ പിടികൂടിയപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട; രണ്ടുകിലോ ഹാഷിഷ് ഓയില്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പൊലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആന്ധ്രയില്‍നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.

എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് യാത്രതിരിച്ചത്. വിശാഖപട്ടണത്തെ 'ഭായ്' എന്ന് വിളിക്കുന്നയാളില്‍നിന്ന് 1.20 ലക്ഷം രൂപ നല്‍കിയാണ് ഹാഷിഷ് ഓയില്‍ വാങ്ങിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്