സിസിടിവി വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

മദ്യലഹരിയില്‍ കാര്‍ മുന്നോട്ടെടുത്തു; വീടിന്റെ മതില്‍ തകര്‍ത്തു, ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ മതില്‍ തകര്‍ത്തയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ മതില്‍ തകര്‍ത്തയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. വാഹനമോടിച്ച സുരേഷിനെതിരേയാണ് കേസെടുത്തത്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുരേഷ്, വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വളരെ വേഗത്തില്‍ മുന്നോട്ടുനീങ്ങിയ കാര്‍ തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ മതില്‍ ഇടിച്ചുതകര്‍ത്ത ശേഷമാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അപകടം നടക്കുമ്പോള്‍ വാഹനത്തിന് സമീപത്തുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT