പ്രതീകാത്മക ചിത്രം 
Kerala

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി സ്വന്തം കാറെന്ന് കരുതി മറ്റൊരുകാർ ഓടിച്ചു; പിന്നാലെ അപകടം

ഈ സമയം കാറിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവ് സ്വന്തം കാറാണെന്ന് കരുതി വഴിയിൽ കണ്ട മറ്റൊരു കാർ ഓടിച്ചു അപകടം. ചോറ്റാനിക്കര സ്വദേശിയായ ആഷ്‌ലി എന്നയാളാണ് വണ്ടി മാറിയോടിച്ചത്. ഈ സമയം കാറിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു. ഇവർ ബഹളംവച്ചതോടെ കാർ വഴിയിലെ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 

ബാറിന് സമീപം നിർത്തിയിരുന്ന കാർ തന്റേതാണെന്ന് കരുതി ഓടിച്ചുപോകുകയായിരുന്നു ആഷ്‌ലി. കാർ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാൾ കയറിയത്. കാറിന്റെ താക്കോലും അതിൽ തന്നെയുണ്ടായിരുന്നു. കുട്ടിയെയും ഭാര്യയെയും കാറിലിരുത്തി ബാറിന് സമീപമുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാൾ ഓടിച്ചു പോയത്. അപരിചിതനായ ഒരാൾ കാർ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്ന സ്ത്രീ ബഹളംവച്ചു. ഇതുകേട്ട് പരിഭ്രമിച്ച ആഷ്‌ലി നിയന്ത്രംവിട്ട് കാർ പലയിടങ്ങളിലും തട്ടി. വണ്ടിയിലുണ്ടായിരുന്ന സ്ത്രീ കാറിന്റെ സ്റ്റീയറിങ്ങിൽ പിടിച്ചതോടെയാണ് വണ്ടി ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ സ്ത്രീക്ക് പരിക്കേറ്റു. 

ചോറ്റാനിക്കര പൊലീസ് ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു. തന്റെ കാറാണെന്നും കാറിലിരുന്നവർ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താൻ കാറെടുത്ത് പോയതെന്ന് ആഷ്‌ലി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT