വിനയ് മാത്യു 
Kerala

മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്‌ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം. 

കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പങ്കജ് കുമാർ (35), അന്തരീക്ഷ് ധാകർ (23) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞതായി ഹാർബർ എസ്ഐ സി ആർ സിങ് പറ‍‍ഞ്ഞു.

മട്ടാഞ്ചേരി ഹാൾട്ട് ഭാഗത്ത് നിന്ന് വന്ന കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു. ​ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വില്ലിങ്ഡൻ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

SCROLL FOR NEXT