പ്രി​യ​ങ്ക അനൂപ് 
Kerala

പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിലേക്ക് ഒരു കോടി; എങ്ങനെയും ജയിപ്പിച്ച് എംഎൽഎ ആക്കുമെന്നാണ് പറഞ്ഞത്: പ്രി​യ​ങ്ക 

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​രൂ​രി​ലെ ഡിഎ​സ്​ജെപി സ്ഥാ​നാ​ർ​ഥി​യാ​യിരുന്ന പ്രി​യ​ങ്ക പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​രൂ​രി​ലെ ഡിഎ​സ്​ജെപി സ്ഥാ​നാ​ർ​ഥി​യാ​യിരുന്ന നടി പ്രി​യ​ങ്ക അനൂപ്. സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടപ്പോൾ പ​റ​ഞ്ഞി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും പാലിക്കപ്പെട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. 

പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎ ആക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നൽകിയത്. വിവാദ ദല്ലാൾ നന്ദകുമാറാണ് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നും പ്രിയങ്ക പറഞ്ഞു. 

കു​ണ്ട​റ​യി​ലെ ഡിഎ​സ്ജെപി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷി​ജു എം. ​വ​ർ​ഗീ​സിന്റെ വാ​ഹ​ന​ത്തി​ന് നേ​രേ ബോം​ബേ​റ് നാ​ട​കം ന​ട​ത്തി​യ കേ​സി​ൽ ചോദ്യം ചെയ്യലിന് ഹാജരായതാണ് പ്രിയങ്ക. ബോം​ബേ​റ് നാ​ട​ക​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടോ എ​ന്ന​റി​യാനാണ് പ്രി​യ​ങ്ക​യെ​ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പു​ല​ർ​ച്ച​യാ​ണ് ഷി​ജുവിന്റെ കാ​റി​ന് നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​ത്. സം​ഭ​വം നാ​ട​ക​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യതിനെത്തുടർന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷി​ജു വ​ർ​ഗീ​സ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ലാ​യി​. 

വെ​ണ്ണ​ല​യി​ലെ തന്റെ വീ​ടി​ന​ടു​ത്തു​ള്ള മ​ഹാ​ദേ​വ ക്ഷേ​ത്ര ഭാ​ര​വാ​ഹി​യാ​യ ന​ന്ദ​കു​മാ​റി​നെ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചു ക​ണ്ടു​ള്ള പ​രി​ചയമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. ഷി​ജു എം. ​വ​ർ​ഗീ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ചി​ല ക​മ്മി​റ്റി​ക​ളി​ൽ ക​ണ്ടി​ട്ടുണ്ടെന്നും നടി പൊലീസിനോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്'; പ്രതികരിച്ച് കെ സുധാകരന്‍

തണ്ണിമത്തൻ മുറിച്ചാലും ഫ്രഷ്; സൂക്ഷിക്കാൻ ഈ ടിപ്പുകൾ മതി

വര്‍ഗീയതയോടു സന്ധിയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച, ജെന്‍സികളെ പോലും ആകര്‍ഷിച്ച നേതാവ്; ആശംസകളുമായി ഡോ.ബിജു

ജസ്പ്രിത് 'ചുംറ'... അല്ല 'ബുംറ'! സെവാ​ഗിന് ഇത്ര വെറുപ്പോ? (വിഡിയോ)

SCROLL FOR NEXT