മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് 
Kerala

കൊച്ചി- ദുബായ് യാത്ര കൊണ്ടുവന്നത് 7.91 കോടി; കോശി 'കോടീശ്വരന്‍' 

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ കോശി വര്‍ഗീസാണ് ഇത്തവണത്തെ ഭാഗ്യവാന്‍. ഒന്നാം സമ്മാനമായി ലഭിക്കുക ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) ആണ്. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വര്‍ഗീസിനെ കോടീശ്വരനാക്കിയത്.

നേരത്തെ പല തവണ ടിക്കറ്റ് എടുത്തെങ്കിലും ഇപ്പോഴാണ് ഭാഗ്യം കോശിയെ തേടിയെത്തിയത്. 1999ല്‍ മില്ലേനിയം മില്യണയര്‍ പ്രെമോഷന്‍ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത് ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകള്‍ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാല്‍ തന്നെ വിജയികളും കൂടുതല്‍. ഇതില്‍ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.

ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ്  സര്‍പ്രൈസ്‌ ഡ്രോയില്‍ അര്‍ജുന്‍ സിങ് എന്ന ഇന്ത്യക്കാരന്‍ ആഡംബര ബൈക്കും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്യു ആര്‍ 9 ടി എന്ന വാഹനമാണ് അര്‍ജുന്‍  നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT