കെ കെ രമ മാധ്യമങ്ങളോട് വീഡിയോ സ്ക്രീൻഷോട്ട്
Kerala

ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവര്‍ത്തിച്ച വിരോധമെന്ന് കെ കെ രമ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളിയത് വൃത്തിഹീനമായ പ്രവര്‍ത്തിയെന്ന് കെ കെ രമ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് പ്രവൃത്തിക്ക് പിന്നിലെന്ന് കെ കെ രമ ആരോപിച്ചു.

സംഭവത്തില്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ.കെ. രമ പറഞ്ഞു. ഈ പ്രവൃത്തി ചെയ്തവര്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും കെ.കെ. രമ ചോദിച്ചു.

മനോജിന് പ്രശ്‌നമുണ്ടായത് ആര്‍എംപി പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി മനോജ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൂണേരിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ വിസര്‍ജ്യം തള്ളിതായി നാദാപുരം പൊലീസില്‍ പരാതി ലഭിച്ചത്. പട്ടാണിയിലെ തുമ്പോളി പോയില്‍ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസര്‍ജ്യം തള്ളി കുടി വെള്ളം മലീമസമാക്കിയത്. തെരഞ്ഞെടുപ്പ് കാലത്തു യുഡിഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമാണ് വിസര്‍ജ്യം തള്ളിയതിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

dumping human excreta in well of rmp workers, K K Rama Responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Today's Rashi Phalam July 28|മുടങ്ങിക്കിടന്ന പണം ലഭിക്കും, സ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനം ​ഗുണകരം

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട