ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് ആളുകൾ ചിതറിയോടുന്നു 
Kerala

പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു; ആളുകള്‍ ചിതറിയോടി- വിഡിയോ

വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ തളച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയാണ് ആന ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റെയും ആളുകള്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ പൂര്‍ണമായും തളച്ചത്. പാപ്പാന്‍മാരില്‍ ഒരാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.

During the festival at Pulpally Sita Devi Temple, elephant turned violent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

ടിസിഎസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ബന്ധുവിനൊപ്പമെന്ന് ഭര്‍ത്താവ്, വീട് പൂട്ടിയ നിലയില്‍, ഒളിവില്‍ തന്നെ

'മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു? സഹിക്കാന്‍ കഴിയുന്നില്ല'; വിങ്ങലോടെ ദീപ ജയന്‍

SCROLL FOR NEXT