ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച ബസിന് തീപിടിച്ചപ്പോള്‍  
Kerala

ലൈസന്‍സ് ടെസ്റ്റിനിടെ ബസില്‍ നിന്നും പൊട്ടിത്തെറി, ബസ് പൂര്‍ണമായും കത്തിനശിച്ചു

മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടാകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ലൈസന്‍സ് ടെസ്റ്റിനിടെ ബസിന് തീപിടിച്ച് അപകടം. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ബസിന് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് സംഭവം.

മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു.

യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. ആലപ്പുഴയില്‍ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ ഫോഴ്സിന്റെ പ്രാഥമിക നിഗമനം..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് വി വി രാജേഷ് മേയര്‍; ചരിത്രം കുറിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധു

മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം

കണ്ണൂരില്‍ പി ഇന്ദിര മേയര്‍; ആഘോഷമാക്കി യുഡിഎഫ്

കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍; ജയം 32 വോട്ടുകള്‍ക്ക്

പ്രാവുകള്‍ക്ക് തീറ്റ നല്‍കി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി

SCROLL FOR NEXT