അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം!

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ 65 പന്തില്‍ 110 റണ്‍സ്
Canada's Yuvraj Samra celebrates his century during the T20 World Cup cricket match
yuvraj samraap
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ താരം യുവരാജ് സാമ്ര. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് കാനഡയ്ക്കായി ഓപ്പണറായി ഇറങ്ങിയ താരം കിടിലന്‍ സെഞ്ച്വറിയടിച്ച് കളം വാണത്.

19 വയസുകാരനായ താരം 65 പന്തില്‍ 11 ഫോറും ആറ് സിക്‌സും സഹിതം 110 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. താരത്തിന്റെ മികവില്‍ കാനഡ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് കിവികള്‍ക്കെതിരെ ബോര്‍ഡില്‍ ചേര്‍ത്തത്.

ഇന്ത്യന്‍ വംശജനായ യുവരാജ് സാമ്രയുടെ അച്ഛന്‍ ബല്‍ജിത് സാമ്ര ഇന്ത്യയുടെ ഇതിഹാസ താരമായ യുവരാജ് സിങിന്റെ കടുത്ത ആരാധകനാണ്. അങ്ങനെയാണ് മകന് യുവരാജ് എന്ന പേര് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുവരാജ് സാമ്ര കാനഡയ്ക്കായി ടി20യില്‍ അരങ്ങേറിയത്.

Canada's Yuvraj Samra celebrates his century during the T20 World Cup cricket match
'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

കിവികള്‍ക്കെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്. 2014ലെ ലോകകപ്പ് എഡിഷനില്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ് സ്ഥാപിച്ച റെക്കോര്‍ഡാണ് യുവരാജ് സാമ്ര മറികടന്നത്. അന്ന് 22 വയസുള്ളപ്പോഴാണ് അഹമ്മദ് ഷെഹ്‌സാദ് സെഞ്ച്വറി നേടിയത്.

ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരന്‍ എന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു നേട്ടവും യുവരാജ് സാമ്ര സ്വന്തമാക്കി. അസോസിയേഷന്‍ ടീമുകളിലെ ഒരു താരം ടി20 ലോകകപ്പില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും യുവരാജ് സാമ്ര സ്വന്തം പേരിലാക്കി.

Canada's Yuvraj Samra celebrates his century during the T20 World Cup cricket match
'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ)
Summary

canada vs new zealand: Canada's Indian origin batter yuvraj samra became the youngest to score a hundred in the T20 World Cup's history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com