Sreeraj vellappadam 
Kerala

'ബിലാല്‍ ബലാല്‍ ആയില്ലേ.!കുലുക്കിലിയാട്ടെ എലി വാണം കൊണ്ട് പേടിപ്പിക്കണ്ട.!'; പി കെ ശശിയെ പരിഹസിച്ച് ഡിവൈഎഫ് ഐ നേതാവ്

'മല കത്തീട്ട് പേടിച്ചിട്ടില്ല..പിന്നെ അല്ലേ 2 മൈലാഞ്ചി ചെടി കത്തീട്ട്...'

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ  പി കെ ശശിയെ പിന്തുണക്കുന്നവരുടെ മതേതര മുന്നണിയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം. സ്ഥലവും സമയവും പറ..! സിപിഎം ലോക്കൽ സെക്രട്ടറിമാരായ കളത്തില്‍ മന്‍സൂറിനെയും, അയിലക്കര മുഹമ്മദാലിയെയും നിങ്ങള്‍ പറയുന്ന സ്ഥലത്ത് കൊണ്ടുവരാം..!. ശ്രീരാജ് പറഞ്ഞു.

തല മണ്ണിൽ കുത്തിയാലും സിപിഎമ്മുകാർ വാക്കു പാലിക്കും. നിങ്ങളുടെ 10 ആള്‍ മത്സരിച്ച് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ 6 ആം വാര്‍ഡില്‍ മത്സരിച്ച സ്മിതക്ക് കിട്ടിയിട്ടുണ്ട്.. മല കത്തീട്ട് പേടിച്ചിട്ടില്ല..പിന്നെ അല്ലേ 2 മൈലാഞ്ചി ചെടി കത്തീട്ട്.. സേവ് സിപിഐ ലീഗിന്റെ ഊരയില്‍ അല്ല..അവനവന്റെ കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും ശ്രീരാജ് വെള്ളപ്പാടം പ്രസംഗത്തില്‍ വെല്ലുവിളിച്ചു.

സിഎച്ച് സെന്ററിൽ നിന്നോ മാരാർജി ഭവനിൽ നിന്നോ ഇന്ദിരാഭവനിൽ നിന്നോ വരുന്ന സ്കഡ് മിസൈൽ തടുക്കാനുള്ള അയൺ ബോബുമായിരിക്കുന്ന ഞങ്ങളുടെ അടുത്താണ് കുലുക്കിലിയാട്ടെ എലി വാണം കൊണ്ട് വരുന്നതെന്ന് നിങ്ങൾ ഓർക്കണമെന്നും ശ്രീരാജ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ യുഡിഎഫ് വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ താനിപ്പോഴും പഴയ ബിലാല്‍ തന്നെ എന്ന സിനിമാ ഡയലോഗ് പികെ ശശി പറഞ്ഞിരുന്നു.

DYFI leader Sreeraj Vellappadam mocks the secular front of those supporting CPM leader and former MLA PK Sasi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT