ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ 
Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്; പ്രതിരോധവുമായി ബിജെപി പ്രവര്‍ത്തകര്‍; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

മാസപ്പടിക്കേസില്‍ ആദ്യ ഹര്‍ജി നല്‍കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

Author : Sujith
Edited By : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. മാസപ്പടിക്കേസില്‍ ആദ്യ ഹര്‍ജി നല്‍കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോരും ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തിവീശി.

2023 സെപ്റ്റംബര്‍ 25-ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് ഷോണ്‍ ജോര്‍ജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഎംആര്‍എലിനും എക്‌സാലോജിക്കിനുമെതിരെ അന്വേഷണം ആരംഭിച്ചത്.

dyfi protest against shone george house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...

ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍

എസ് ജാനകി പത്മഭൂഷണ്‍ ഭൂഷണ്‍ നിരസിച്ചതിന്റെ കാരണം എന്തായിരുന്നു?

'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാന്‍, സ്വന്തം അമ്മയെ പോലെ'; ജാനകിയമ്മയെ അനുസ്മരിച്ച് പ്രമുഖര്‍