മധുബാബു 
Kerala

'വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഏമാന്‍'; ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധുബാബു. ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും പിന്നില്‍ പൊലീസിനകത്ത് നിന്നുള്ളവര്‍ തന്നെയാണെന്നുമാണ് മധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തനിക്കെരിരെ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു രംഗത്തെത്തിയത്. തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഏമാന്‍ ആണെന്നും എംആര്‍ മധുബാബു കുറിച്ചു.

റിട്ടയര്‍മെന്റ്‌നുശേഷം ഏമാന് ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയില്‍ കൂടുതല്‍ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു കുറിച്ചു.

കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു.

DySP Madhubabu responds to allegations of custodial torture

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി