കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം 
Kerala

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാനും യോഗ്യന്‍, മത്സരിക്കും: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്‌: തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ സ്ഥാനാർഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ ശ്രീധരൻ കേരളത്തിൻറെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. താൻ മൽസരിക്കുമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ വികസനപ്രതിസന്ധിയുണ്ട്. സർക്കാരിൻറെ പിആർ ജോലികൾ മാത്രമാണ് നടക്കുന്നത്. ശക്തമായ ത്രികോണ മൽസരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനിടെ, ബിജെപിയുടെ വിജയ യാത്രയ്ക്ക് കാസർകോട്ട് ഇന്ന് തുടക്കമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ