പ്രതീകാത്മക ചിത്രം 
Kerala

മറ്റാരെങ്കിലും നമ്മുടെ പേരിൽ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ?, എളുപ്പം കണ്ടുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ വഴി എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ?, ഈ സംശയം എളുപ്പത്തില്‍ ദൂരീകരിക്കാം. കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ വഴി എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്' ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

നമ്മുടെ പേരില്‍ മറ്റാരെങ്കിലും 
ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? 
കണ്ടുപിടിക്കാം, റദ്ദാക്കാം.
സ്വന്തംപേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ സഹായിക്കും. ഇത്തരം കണക്ഷന്‍ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്' ക്ലിക് ചെയ്യുക. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കില്‍ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കില്‍ 'നോട്ട് മൈ നമ്പര്‍' എന്നു കൊടുത്താലുടന്‍ ടെലികോം കമ്പനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT