Election Commission of India  File
Kerala

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ഇലക്ഷന്‍ കമ്മീഷന്‍; ഉദ്യോഗസ്ഥ സംഘത്തിന്റെ കേരള സന്ദര്‍ശനം ഇന്നുമുതല്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംഘം വിലയിരുത്തും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി സംഘം വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ പരിശോധിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. പ്രതിനിധി സംഘത്തിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംസ്ഥാനം സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും രത്തന്‍ കേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

2.69 കോടി വോട്ടര്‍മാരുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും ഓഫീസില്‍ പ്രദര്‍ശിപ്പിക്കും. അന്തിമ ഇലക്ടറല്‍ റോള്‍ സിഇഒയുടെ വെബ്സൈറ്റിലും (https://ceo.kerala.gov.in) ലഭ്യമാണ്.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അനുസരിച്ച്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഫോമുകള്‍ നിരസിച്ച അപേക്ഷകര്‍ക്ക്, അപേക്ഷ നിരസിച്ചതിനെതിരെ 15 ദിവസത്തിനുള്ളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് (ജില്ലാ കലക്ടര്‍) അപ്പീല്‍ നല്‍കാം. ജില്ലാ വരണാധികാരിയായ കലക്ടറുടെ തീരുമാനത്തിനെതിരെ 30 ദിവസത്തെ സമയപരിധിക്കുള്ളില്‍ അവര്‍ക്ക് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാനും കഴിയും.

The Central Election Commission is gearing up for the Kerala Assembly elections. As part of this, a team of senior Election Commission officials will visit the state today and tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശനെ പൂട്ടാന്‍...!; പറവൂര്‍ - പെരുമ്പാവൂര്‍ മണ്ഡലങ്ങൾ വെച്ചുമാറാൻ സിപിഎം നീക്കം

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും

സതീശനെ പൂട്ടാന്‍ സിപിഎം നീക്കം, ഓപ്പറേഷന്‍ 'സുഭാഷ്' വിജയം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റോഷി അഗസ്റ്റിനെ തളയ്ക്കാന്‍ തന്ത്രപരമായ നീക്കം; ഇടുക്കിയില്‍ മത്സരിക്കാന്‍ പിജെ ജോസഫിനോട് കോണ്‍ഗ്രസ്

SCROLL FOR NEXT