kerala gsdp increased 
Kerala

വരുമാനവും ചെലവും കൂടി, തനത് വരുമാനത്തില്‍ വര്‍ധന; ആഭ്യന്തര വളര്‍ച്ചാനിരക്കിലും മുന്നേറ്റം, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം

കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ഡിപി 9.97 ശതമാനമായി വളര്‍ന്നതായി നിയമസഭയില്‍ വെച്ച കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇത് 9. 3 ശതമാനമായിരുന്നു. നാളെ കേരള ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന അവലോകന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചത്.

കേന്ദ്രത്തില്‍ നിന്നുള്ള സഹായം കുറഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. ജിഎസ്ഡിപി വളര്‍ച്ചയില്‍ രാജ്യത്തെ ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വരുമാനം വര്‍ധിച്ചതിന് സമാനമായി ചെലവും ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനത് വരുമാനത്തില്‍ 2.7 ശതമാനത്തിന്റെയും തനത് നികുതി വരുമാനത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി. ഭാവി ആസ്തികള്‍ വികസിപ്പിക്കുന്നതിനുള്ള മൂലധന ചെലവിലും വര്‍ധന ഉണ്ടായി. 0.48 ശതമാനത്തില്‍ നിന്ന് 8.96 ശതമാനമായാണ് മൂലധന ചെലവ് ഉയര്‍ന്നത്. അതേസമയം റവന്യൂ ചെലവ് ഉയര്‍ന്നതായി ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 0.5 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായാണ് റവന്യൂ ചെലവ് ഉയര്‍ന്നത്. റവന്യൂ കമ്മിയിലും ധന കമ്മിയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. റവന്യൂ കമ്മി 1.69 ശതമാനത്തില്‍ നിന്ന് 2.49 ശതമാനമായാണ് ഉയര്‍ന്നത്. ധന കമ്മി 3.2 ശതമാനത്തില്‍ നിന്ന് 3.86 ശതമാനമായാണ് വര്‍ധിച്ചത്. പതിവ് പോലെ സാമ്പത്തിക വളര്‍ച്ചയില്‍ സേവനമേഖലയുടെ പങ്ക് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Economic Review Report: Kerala's domestic growth rate has increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍- വിഡിയോ

'വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്...' രാഹുലിന്‍റെ ജാമ്യത്തില്‍ രാഹുല്‍ ഈശ്വര്‍

'അർജിത് ആ പെൻഗ്വിനെ സീരിയസായി എടുത്തുവെന്നാണ് തോന്നുന്നത്'; ​ഗായകന്റെ വിരമിക്കലിൽ ആരാധകർ

പടികൾ കയറുമ്പോൾ ശ്വാസതടസം ഉണ്ടാകാറുണ്ടോ? ശ്വാസകോശ പ്രശ്നങ്ങൾ മാത്രമല്ല, വിളർച്ചയും കാരണമാകാം

'പറയേണ്ട കാര്യം പറയാതെ പോകാന്‍ പറ്റില്ല'; അങ്ങനെയാണോ സംസാരിക്കുക? ക്ഷോഭിച്ച് സ്പീക്കര്‍

SCROLL FOR NEXT