ED Attaches Assets of UNA Leader Jasmine Shah in Financial Fraud Case file
Kerala

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമ്പത്തികത്തട്ടിപ്പ് കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി. ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 1.44 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു.

നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും വേണ്ടി പിരിച്ചെടുത്ത പണം പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി ഉപയോഗിച്ചു എന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇ ഡി അധികൃതർ വ്യക്തമാക്കി.

നേരത്തെ, യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ED Attaches Assets of UNA Leader Jasmine Shah in Financial Fraud Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT