MV Govindan ഫയൽ
Kerala

'മാസപ്പടി കേസില്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബിജെപി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണ്. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളര്‍ന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഇഡി സത്യസന്ധമായ ഏജന്‍സി അല്ല. ബിജെപിക്ക് കീഴടങ്ങിയാല്‍ കേസ് ഇല്ല. എക്‌സാലോജിക് കേസ് വരുമ്പോള്‍ പിണറായി വിജയന്റെ മകള്‍ എന്ന് പറഞ്ഞാണ് വാര്‍ത്ത വരുന്നത്. പിണറായി വിജയനിലേക്ക് ഈ കേസ് എത്തിക്കുന്നത് രാഷ്ട്രീയമാണ്. പിണറായിയുടെ വീട്ടിലും റിയാസിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല എന്നാണ് അന്ന് ഇഡി പറഞ്ഞത്. തുടര്‍ന്നാണ് പി.നിഖിലിന്റെ വീട്ടിലടക്കം 9 സ്ഥലത്ത് പരിശോധന നടത്തിയത്. എക്സാലോജിക്കില്‍ ഒന്നും ഇല്ലാ എന്ന് കണ്ടതോടെയാണ് നേതാക്കള്‍ക്കെതിരെ തിരിഞ്ഞതെന്നും അതിനെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ED is functioning with clear political motives to target opposition leaders MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ