കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്.  
Kerala

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് നോട്ടീസ് നല്‍കിയത്്.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് ഇഡി നോട്ടിസ് നല്‍കി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് എംഎം വര്‍ഗീസിനെ നോട്ടീസ് നല്‍കിയ ഇഡിയുടെ നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ മാത്രം സിപിഎമ്മിന്റെ വിവിധ ഭാരവാഹികളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഇതിലൂടെ നിരവധി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. കെവൈസി അടക്കം നല്‍കാതെയാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തത്. ഇതിന്റെ വിശാദാംശങ്ങള്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍