മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതിയെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ വെച്ച് പിടികൂടി എടവണ്ണ പൊലീസ്. ഒഡീഷ സ്വദേശിയായ രാജീവ് ഖന്നയെയാണ് പ്രത്യേക അന്വേഷണസംഘം രാവിലെ തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ ആണ്ണൂര്‍ എന്ന സ്ഥലത്ത് വെച്ച് പിടികൂടിയത്. 2013 ഒക്ടോബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം.
എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുവ്വക്കാട് കീര്‍ത്തികുണ്ട് എന്ന സ്ഥലത്തെ ഹോളോബ്രിക്‌സ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒറീസ്സ സ്വദേശിയെ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി 2018ല്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയത്.
കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളിലായി ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതി തമിഴ്നാട്ടിലെ ആണ്ണൂരിലെ ഒരു ഫാക്ടറിയില്‍ ജോലിക്കാരനായി താമസിച്ചു വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് നിരീക്ഷണം നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. എടവണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രജ്ഞിത് കുമാര്‍ ,സിവില്‍ പൊലീസ് ഓഫീസര്‍ സിയാദ് വി, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates