ഇടവേള ബാബു 
Kerala

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ സ്ഥാനം രാജിവെച്ച് ഇടവേള ബാബു

കേസില്‍ നിയമപരമായി മുന്നോട്ടു പോകേണ്ടതിന് ഔദ്യോഗിക പദവിയില്‍ നിന്ന് ഒഴിവാക്കി നല്‍കണമെന്ന് ഇടവേള ബാബു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്ന് ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു ‌ജൂനിയർ ആർട്ടിസ്റ്റിന്‍റെ ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിൽ ഇടവേള ബാബു സ്ഥാനത്തിന് ഒഴിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദവിയിൽ നിന്ന് സ്വയം ഒഴിയുന്നവെന്ന് ഇടവേള ബാബു ന​ഗരസഭയെ അറിയിച്ചത്.

തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി തരണമെന്നും തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ നടി പരാതി നൽകിയത്. ഏഴ് പരാതികളായിരുന്നു നടി നൽകിയത്. ഇതിൽ ഒന്ന് ഇടവേള ബാബുവിനെതിരെയായിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു